Challenger App

No.1 PSC Learning App

1M+ Downloads

ഓപ്പറേഷൻ ബാർബറോസയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക :

  1. സോവിയറ്റ് യൂണിയനെ  ആക്രമിക്കാൻ ജർമ്മനി  തയ്യാറാക്കിയ പദ്ധതിയുടെ രഹസ്യ നാമമായിരുന്നു ഓപ്പറേഷൻ ബാർബറോസ എന്നത്  
  2. 1942 ലാണ് ഓപ്പറേഷൻ ബാർബറോസ ആരംഭിച്ചത്
  3. സോവിയറ്റ് യൂണിയനിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സൂക്ഷ്മമായി ആസൂത്രണം ചെയ്താണ് ജർമ്മനി ഈ സൈനിക മുന്നേറ്റം നടപ്പിലാക്കിയത്
  4. ജർമ്മനിയുടെ നിർണായക വിജയമായിരുന്നു ഓപ്പറേഷൻ ബാർബറോസയുടെ ഫലം

    Aഎല്ലാം

    Bi മാത്രം

    Ci, iii

    Div മാത്രം

    Answer:

    B. i മാത്രം

    Read Explanation:

    ജർമ്മനിയുടെ സോവിയറ്റ് യൂണിയൻ ആക്രമണം -1941

    • ഹിറ്റ്ലർ സോവിയറ്റ് യൂണിയനുമായി  അനാക്രമണ  സന്ധി ഒപ്പു വച്ചിരുന്നുവെങ്കിലും ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കാൻ അദ്ദേഹം ആഗ്രഹിച്ചു.

    • ഇതിന് ഹിറ്റ്ലറെ പ്രേരിപ്പിച്ച ലക്ഷ്യങ്ങൾ  ഇവയായിരുന്നു :
      • കമ്മ്യൂണിസത്തെ ചെറുക്കുക
      • ആര്യൻ രക്തത്തിൽപെട്ട ജർമ്മൻകാരെ അവിടെ  പാർപ്പിക്കുക
      • യഹൂദന്മാരെ വകവരുത്തുക
      • സ്ലാവ് വംശജരെ അടിമകളാക്കുക

    • ഈ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ 1941 ജൂണിൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചു 
    • സോവിയറ്റ് യൂണിയനെ  ആക്രമിക്കാൻ ജർമ്മനി  തയ്യാറാക്കിയ പദ്ധതിയുടെ രഹസ്യ നാമം : ഓപ്പറേഷൻ ബാർബറോസ 
    • സോവിയറ്റ് പ്രദേശങ്ങൾ പിടിച്ചെടുത്തു കൊണ്ട് മുന്നേറിയ  ജർമൻ സൈന്യം മോസ്കോയിൽ എത്തിച്ചേർന്നു.
    • എന്നാൽ അപ്പോഴേക്കും ശൈത്യകാലം ആരംഭിച്ചതിനാൽ ജർമ്മനിയുടെ പദ്ധതികൾ എല്ലാം തകിടം മറിഞ്ഞു.
    • അതിശൈത്യം ജർമ്മൻ സൈനികരെ തളർത്തുവാൻ തുടങ്ങി
    • അപ്പോഴേക്കും  ഇംഗ്ലണ്ടിന്റെ പിന്തുണയോടെ ശക്തമായി ചെറുത്തുനിന്ന് സോവിയറ്റ് യൂണിയൻ ഡിസംബറിൽ പ്രത്യാക്രമണം ആരംഭിച്ചിരുന്നു.
    • സ്റ്റ‌ാലിൻഗ്രാഡിൽ വച്ചുണ്ടായ ഐതിഹാസിക പോരാട്ടത്തിൽ സോവിയറ്റ് യൂണിയൻ ജർമ്മനിയെ പരാജയപ്പെടുത്തി
    • ഹിറ്റ്ലറുടെ സോവിയറ്റ് യൂണിയൻ ആക്രമണം,സോവിയറ്റ് യൂണിയനെ ബ്രിട്ടീഷ്- അമേരിക്കൻ പക്ഷത്തേക്ക് നീങ്ങുന്നതിനിടയാക്കി.

    Related Questions:

    ഇവയിൽ ഏത് സംഭവമാണ് ജപ്പാൻ്റെ കീഴടങ്ങലിനും ആത്യന്തികമായി രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാനത്തിനും കാരണമായത്?
    1938-ൽ നാം യുദ്ധം ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ''ഭീരുക്കളെപ്പോലെ അവർ നമുക്ക് കീഴടങ്ങി, നമുക്ക് മ്യൂണിച്ചിൽ നഷ്ടമായത് ഒരു വ്യത്യസ്‌ത സന്ദർഭമാണ്" ഈ വാക്കുകൾ ആരുടേതാണ് ?

    ജർമ്മനി നൽകേണ്ട ഒന്നാം ലോകമഹായുദ്ധ നഷ്ടപരിഹാര ബാധ്യതകളെ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അവതരിപ്പിച്ച 'യംഗ് പ്ലാനി'നെക്കുറിച്ച് ചില പ്രസ്താവനകൾ നൽകിയിട്ടുണ്ട്. ശരിയായവ കണ്ടെത്തുക:

    1. 1923 ലാണ് യംഗ് പ്ലാൻ അവതരിപ്പിക്കപ്പെട്ടത്
    2. അമേരിക്കൻ വ്യവസായിയും സാമ്പത്തിക വിദഗ്ധനുമായ ഓവൻ ഡി. യങ്ങിൻ്റെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ ഒരു സമിതിയാണ് പദ്ധതി രൂപീകരിച്ചത്
    3. ഈ പദ്ധതി ജർമ്മനിക്ക് മേൽ എൽപ്പിച്ചിരുന്ന  മൊത്തം നഷ്ടപരിഹാര തുക കുറച്ചു
    4. എന്നാൽ ഈ പദ്ധതി പ്രകാരം ജർമ്മനിക്ക് മേൽ എൽപ്പിച്ചിരുന്ന മൊത്തം നഷ്ടപരിഹാര തുക തവണകളായി അടയ്ക്കാനുള്ള സമയപരിധി കുറയ്ക്കുകയും ചെയ്തു

      നാസിസത്തിനെയും വെയ്‌മർ റിപ്പബ്ലിക്കിനെയും സംബന്ധിച്ച കൃത്യമായ പ്രസ്താവനകൾ ഇവയിൽ ഏതെല്ലാമാണ്?

      1. ഇറ്റലിയിലെ ഫാസിസത്തിന്റെ ജർമ്മൻ പതിപ്പായിരുന്നു നാസിസം
      2. അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസിസം, ആര്യൻ വംശീയ മേധാവിത്വത്തിൻ്റെ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചു.
      3. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വിൽഹെം രണ്ടാമൻ ചക്രവർത്തിയുടെ സ്ഥാനത്യാഗത്തെത്തുടർന്ന് ജർമ്മനിയിൽ വെയ്മർ റിപ്പബ്ലിക് സ്ഥാപിതമായി
        സ്പെയ്നിലെ പ്രമുഖ ഫാസിസ്റ്റ് പാർട്ടിയായിരുന്ന 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്)യുടെ സ്ഥാപകൻ ആരായിരുന്നു?